Friday, September 4, 2009

വേലി തന്നെ വിള തിന്നു തുടങ്ങിയാല്‍ ...

ഇന്ന് ഉച്ചയ്ക്ക് ഗൂഗിളില്‍ ചുമ്മാ സെര്‍ച്ച് ചെയ്യാന്‍ നോക്കിയപ്പോള്‍ ഗൂഗിള്‍ തന്നെ പറഞ്ഞത്.വേലി തന്നെ വിള തിന്നാന്‍ തുടങ്ങിയാല്‍...... കലികാലം!

Saturday, August 23, 2008

പാല്‍ കുടിയ്ക്കുന്ന പ്രതിമ.

പ്രതിമ പാല്‍ കുടിയ്ക്കുന്നതിനെപ്പറ്റി ബ്ലോഗില്‍ ചില കമന്റുകളില്‍ കണ്ടിരുന്നു.അതിനെപ്പറ്റിയാകട്ടെ ഇവിടുത്തെ ആദ്യത്തെ പോസ്റ്റ്.

പ്രതിമ പാല്‍ കുടിയ്ക്കുന്നത് കാപ്പില്ലറി ആക്ഷന്‍ (അല്ലെങ്കില്‍ 'മണ്ണാങ്കട്ട')മൂലമാണെന്ന് പറയുമ്പോള്‍ പലരും ഉന്നയിക്കുന്ന ചോദ്യമാണ് "ഒരിക്കല്‍/പലവട്ടം പാല്‍ കുടിച്ച പ്രതിമ പിന്നെ എന്തേ പെട്ടന്നൊരു ദിവസം അതങ്ങ് നിര്‍ത്തിക്കളയുന്നതെന്ന് ".ഇതിന് എനിക്കറിയാവുന്ന രീതിയില്‍ ഒരു ഉത്തരം നല്‍കാന്‍ ശ്രമിക്കാം.

പാല്‍ പോലൊരു വസ്തു പ്രതിമയ്ക്കുള്ളില്‍ കട്ടപിടിക്കാന്‍ സാധ്യതയുണ്ടെന്നും അത് പ്രതിമയ്ക്കുള്ളിലെ ദ്വാരങ്ങളെ അടച്ചുകളയാന്‍ സാധ്യതയുണ്ടെന്നുമുള്ള കാര്യം ആരും ചിന്തിക്കാത്തതെന്തേ?

പാല്‍ ഒരു കൊളോയ്ഡ് ആണ്.പാലിലെ പല ജൈവ തന്മാത്രകളും (Bio Molecules) വലിപ്പമേറിയവയാണ്(Macro Molecules ) .തന്മൂലം പാല്‍ അള്‍ട്രാ ഫില്‍ട്ടര്‍ പേപ്പറിലൂടെ കടത്തിവിട്ടാല്‍ ജലം മാത്രമായിരിക്കും കടന്നുപോകുക.സാധാരണ ഫില്‍ട്ടര്‍ പേപ്പറിലൂടെ പാലിന് കടന്നുപോകാന്‍ സാധിക്കും.എന്നാല്‍ കുറേ തവണ ഇങ്ങനെ പാല്‍ കടത്തിവിട്ടാല്‍ അതിലെ സൂക്ഷ്മ സുഷിരങ്ങള്‍ അടയുകയും , അത് ഒരു അള്‍ട്രാ ഫില്‍ട്ടര്‍ പേപ്പര്‍ ആയി മാറുകയും ചെയ്യും.ഇതേ തത്വം തന്നെയാണ് പാല്‍ കുടിച്ചുകൊണ്ടിരിക്കുന്ന പ്രതിമ പെട്ടന്നൊരു ദിവസം പാല്‍ കുടി നിര്‍ത്തുന്നതിനു പിന്നിലും കാരണം. ദീര്‍ഘനേരം പാല്‍കുടിച്ച് കഴിവു തെളിയിച്ച പ്രതിമ വെറുതെ വെച്ചിരുന്നാല്‍ ഉണങ്ങുകയും പാലിലെ കൊളോയ്ഡല്‍ പാര്‍ട്ടിക്കിള്‍സ് അതിനുള്ളില്‍ കട്ടപിടിക്കുകയും ചെയ്യും.


ഇനി മറ്റൊരു സാധ്യതകൂടി ,
പ്രതിമയുണ്ടാക്കാനായി സാധാരണ ഉപയോഗിക്കാറുള്ളത് കളിമണ്ണോ പ്ലാസ്റ്റര്‍ ഓഫ് പാരീസോ ആണ്.ഒട്ടനവധി ധാതുക്കളും മറ്റു രാസവസ്തുക്കളും അതില്‍ അടങ്ങിയിട്ടുണ്ട്.കളിമണ്ണും ചുണ്ണാമ്പുകല്ലും ചേര്‍ത്ത് ചൂടാക്കിയാണ് സിമന്റ് പോലുള്ള വസ്തുക്കളുണ്ടാക്കുന്നത്.അതുകൊണ്ടു തന്നെ ചുട്ടെടുത്ത കളിമണ്‍ പ്രതിമ നനയുമ്പോള്‍ രാസപ്രവര്‍ത്തനങ്ങള്‍ കാരണം ഉറച്ച് കട്ടവാകുവാനും അതിലെ സുഷിരങ്ങളുടെ വലിപ്പം കുറഞ്ഞ് porousness കുറയാനും സാധ്യതയുണ്ട്.

പ്രതിമ പാല്‍ കുടിക്കുന്ന വീഡിയോ കാണാന്‍ ഇവിടെ പോയി നോക്കുക.
ഇവിടേയും http://www.milkmiracle.com/