പ്രതിമ പാല്‍ കുടിയ്ക്കുന്നതിനെപ്പറ്റി ഈ ബ്ലോഗില്‍ ചില കമന്റുകളില്‍ കണ്ടിരുന്നു.അതിനെപ്പറ്റിയാകട്ടെ ഇവിടുത്തെ ആദ്യത്തെ പോസ്റ്റ്.
പ്രതിമ പാല്‍ കുടിയ്ക്കുന്നത് കാപ്പില്ലറി ആക്ഷന്‍ (അല്ലെങ്കില്‍ 'മണ്ണാങ്കട്ട')മൂലമാണെന്ന് പറയുമ്പോള്‍ പലരും ഉന്നയിക്കുന്ന ചോദ്യമാണ് "ഒരിക്കല്‍/പലവട്ടം പാല്‍ കുടിച്ച പ്രതിമ പിന്നെ എന്തേ പെട്ടന്നൊരു ദിവസം അതങ്ങ് നിര്‍ത്തിക്കളയുന്നതെന്ന് ".ഇതിന് എനിക്കറിയാവുന്ന രീതിയില്‍ ഒരു ഉത്തരം നല്‍കാന്‍ ശ്രമിക്കാം.
പാല്‍ പോലൊരു വസ്തു പ്രതിമയ്ക്കുള്ളില്‍ കട്ടപിടിക്കാന്‍ സാധ്യതയുണ്ടെന്നും അത് പ്രതിമയ്ക്കുള്ളിലെ ദ്വാരങ്ങളെ അടച്ചുകളയാന്‍ സാധ്യതയുണ്ടെന്നുമുള്ള കാര്യം ആരും ചിന്തിക്കാത്തതെന്തേ?
പാല്‍ ഒരു കൊളോയ്ഡ് ആണ്.പാലിലെ പല ജൈവ തന്മാത്രകളും (Bio Molecules) വലിപ്പമേറിയവയാണ്(Macro Molecules ) .തന്മൂലം പാല്‍ അള്‍ട്രാ ഫില്‍ട്ടര്‍ പേപ്പറിലൂടെ കടത്തിവിട്ടാല്‍ ജലം മാത്രമായിരിക്കും കടന്നുപോകുക.സാധാരണ ഫില്‍ട്ടര്‍ പേപ്പറിലൂടെ പാലിന് കടന്നുപോകാന്‍ സാധിക്കും.എന്നാല്‍ കുറേ തവണ ഇങ്ങനെ പാല്‍ കടത്തിവിട്ടാല്‍ അതിലെ സൂക്ഷ്മ സുഷിരങ്ങള്‍ അടയുകയും , അത് ഒരു അള്‍ട്രാ ഫില്‍ട്ടര്‍ പേപ്പര്‍ ആയി മാറുകയും ചെയ്യും.ഇതേ തത്വം തന്നെയാണ് പാല്‍ കുടിച്ചുകൊണ്ടിരിക്കുന്ന പ്രതിമ പെട്ടന്നൊരു ദിവസം പാല്‍ കുടി നിര്‍ത്തുന്നതിനു പിന്നിലും കാരണം. ദീര്‍ഘനേരം പാല്‍കുടിച്ച് കഴിവു തെളിയിച്ച പ്രതിമ വെറുതെ വെച്ചിരുന്നാല്‍ ഉണങ്ങുകയും പാലിലെ കൊളോയ്ഡല്‍ പാര്‍ട്ടിക്കിള്‍സ് അതിനുള്ളില്‍ കട്ടപിടിക്കുകയും ചെയ്യും.
ഇനി മറ്റൊരു സാധ്യതകൂടി ,
പ്രതിമയുണ്ടാക്കാനായി സാധാരണ ഉപയോഗിക്കാറുള്ളത് കളിമണ്ണോ പ്ലാസ്റ്റര്‍ ഓഫ് പാരീസോ ആണ്.ഒട്ടനവധി ധാതുക്കളും മറ്റു രാസവസ്തുക്കളും അതില്‍ അടങ്ങിയിട്ടുണ്ട്.കളിമണ്ണും ചുണ്ണാമ്പുകല്ലും ചേര്‍ത്ത് ചൂടാക്കിയാണ് സിമന്റ് പോലുള്ള വസ്തുക്കളുണ്ടാക്കുന്നത്.അതുകൊണ്ടു തന്നെ ചുട്ടെടുത്ത കളിമണ്‍ പ്രതിമ നനയുമ്പോള്‍ രാസപ്രവര്‍ത്തനങ്ങള്‍ കാരണം ഉറച്ച് കട്ടവാകുവാനും അതിലെ സുഷിരങ്ങളുടെ വലിപ്പം കുറഞ്ഞ് porousness കുറയാനും സാധ്യതയുണ്ട്.
പ്രതിമ പാല്‍ കുടിക്കുന്ന വീഡിയോ കാണാന്‍ ഇവിടെ പോയി നോക്കുക.
ഇവിടേയും http://www.milkmiracle.com/
പാല്‍ കുടിയ്ക്കുന്ന പ്രതിമ
16 years ago
ഈ ശ്രമം നന്നായി.
ReplyDeleteതാങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയായിരിക്കാം എന്നു തോന്നുന്നു. പ്രതിമ പാല്‍ കൊണ്ട് “ഡിങ്കോലാഫി” നടത്തുന്നത് (കുടിക്കുക, കാപ്പില്ലറി ഇതൊന്നും പറയാന്‍ ഞമ്മള്‍ യോഗ്യനല്ല) വായിച്ചിട്ടുണ്ട്.
ഈ വിഷയത്തിലും നമുക്കു ചര്‍ച്ച ചെയ്യാം. ബൂലോകത്തും ഇടക്കു ശാസ്ത്ര സംവാദങ്ങള്‍ നടക്കട്ടെ.നമുക്കു വിവരങ്ങള്‍ അപ്ഡെറ്റ് ചെയാനുമാവും ഇത്തരം പ്രതിഭാസങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാണുകയും ചെയ്യുമല്ലൊ.
ഒരു ഓഫ്ഫ്,
ReplyDeleteഅടിപൊളി പ്രൊഫൈലാണല്ലൊ.
സെൻസിബിൾ ആയ വിശകലനം. നന്ദി ഡോൺ ജീ.
ReplyDeleteഡോണ്‍
ReplyDeleteകളിമണ്ണു കൊണ്ടുള്ള പ്രതിമയോ, അഥവാ കുഴലു പോലെയുള്ള തുമ്പിക്കയ്യോ ഒക്കെ ആയിരുന്നെങ്കില്‍ ഞാനും ഇതുപോലെ സമ്മതിക്കുമായിരുന്നു. പക്ഷെ ലോഹപ്രതിമകളില്‍ ഞാന്‍ കണ്ടത് പറഞ്ഞില്ലേ അതിലാണ് എന്റെ അടപ്പിളകി പോയത്
നല്ലൊരു വിശകലനമായി ഇതു.Quite convincing!
ReplyDeleteഇങ്ങിനെയുള്ള ഉത്തരങ്ങൾക്കാൺ ഞാനും കാത്തിരുന്നത്.പക്ഷെ,ദേ പണിയ്ക്കർസാർ പിന്നെം മനഃസ്സമാധാനം കളഞ്ഞല്ലൊ.
ഇനീപ്പോ അതിനുത്തരം ആരാപറഞ്ഞു തരിക??
നന്നായി...
ReplyDeletegudgynla എന്നതായിരുന്നു വേര്‍ഡ് വെരിഫിക്കേഷന്‍..:) ഇതില്‍ വല്ല ദൈവീകതയും ഉണ്ടോ ആവോ??????
ലോകത്തിലെ എല്ലാ അത്ഭുതങ്ങള്‍ക്കും മനുഷ്യന്‍റെ കൈയില്‍ ഉത്തരം ഇല്ലല്ലോ... ഇതിന് പിന്നിലെ ശാസ്ത്ര തത്വങ്ങള്‍ ഇനിയും വെളിപ്പെടെണ്ടിയിരിക്കുന്നു.നമുക്കു കാത്തിരുന്നു കാണാം.
ReplyDeleteഹ ഹ ഹ ഇതു കൊള്ളാം. വിശദീകരണങ്ങള്‍ നന്നായിരിക്കുന്നു. ഗണപതി പാല്‍ കുടിക്കുന്ന സമയത്ത് ഞാന്‍ പ്രീഡിഗ്രിയും കുടിച്ചിരിക്കുകയായിരുന്നു. അന്ന് ഫിസിക്സ് പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ തന്നെ തമ്മിത്തല്ലായിരുന്നു ഗണപതി പാല്‍ കുടിച്ചതിന്.
ReplyDeleteഎന്തായാലും ഗണപതി പാല്‍ കുടിച്ചതു കാരണം കാപ്പിലാരിറ്റി കേശികത്വം തുടങ്ങിയ വാക്കുകളെങ്കിലും(പ്രതിഭാസത്തെക്കുറിച്ച് പഠിക്കാന്‍ വേറെ ആളെ നോക്കണം ഞങ്ങളാരാ മക്കള്‍) ഞങ്ങള്‍ പഠിച്ചു..... ഹ ഹ ഹ
ദിവസവും ഓരോ ബോട്ടില്‍ സ്കോച്ച് കൊടുത്താല്‍ കുടി ഇടയ്ക്ക് വച്ച് നിര്‍ത്തില്ലെന്നാണ് എനിക്ക് തോന്നുന്നത്.
ReplyDeleteഇദ്ദേഹം പാല്‍ കുടിപ്പിച്ച കാര്യം മാത്രമെ കണക്കിലെടുത്തുള്ളൂ. സൂരജ് തന്നെ പറഞ്ഞെന്നു തോന്നുന്നു, വെള്ളവും വിസ്കിയും കുടിച്ചെന്ന്. എന്താ ഗണപതിയായെന്നു കരുതി ഇതൊന്നും പാടില്ലെന്നുണ്ടോ??? പിന്നെ മണ്ണ് വെള്ളം കുടിയ്ക്കും എന്ന് എല്ലാവര്‍ക്കും അറിയാം. ലോഹം വെള്ളം കുടിക്കും എന്ന് കാപ്പിലറി ആക്‍ഷന്‍ അറിയാവുന്നവര്‍ക്കും മനസ്സിലായി. പിന്നെന്താ ഇവിടെ പ്രശ്നം.
ReplyDeleteപ്രതിമക്കും കാണില്ലെ ദാഹം ....... എന്നാണോ ബിരിയാണി തിന്നു തുടങ്ങുന്നത് ?????
ReplyDeleteനല്ല വിശകലനം തന്നെ.
ReplyDeleteആശംസകള്‍
these are all old and stale subjects.
ReplyDeleteമറ്റുള്ള ആഹാരം ദഹിയ്ക്കാത്ത പിഞ്ചു കുട്ടികള്‍ക്കു് പ്രകൃതി കൊടുത്തിരിയ്ക്കുന്ന തീറ്റയാണു്-അതാതുവര്‍ഗത്തില്‍ പ്പെട്ടസസ്തനിയുടെ പാല്‍.വളര്‍ന്നുവലുതായശേഷവും മറ്റു് ഉയിരിനങ്ങളുടെഅകിട്ടില്‍ ചപ്പുന്നതുമനുഷ്യര്‍മാത്രം.നാലു് ആമാശയങ്ങളുള്ള മൃഗത്തിന്റെ പാല്‍കുടിച്ചു മൂത്രത്തില്‍ കല്ല്,കൊളസ്റ്റ്രോള്‍,അര്‍ബുദം(Source:Research by AICR-American Institute of Cancer Research) മുതലയരോഗങ്ങള്‍വരുത്തിവെയ്ക്കുകയാണു്ജനം.ലാഭക്കൊതിയന്മാരായ ഒരു കൂട്ടം ഡോക്ടര്‍മാര്‍,ശാസ്ത്രജ്ഞര്‍,ഗവണ്മെന്റ്കള്‍,മരുന്നുകമ്പനികള്‍ - ഇവരൊന്നും ഇതു സമ്മതിയ്ക്കില്ല: എന്തുകൊന്ണ്ട്/അവര്‍ക്കും ഈ വ്യവസായത്തില്‍ ഒരു പങ്കുണ്ട്.നമുക്കു ആവശ്യത്തിലും എത്രയോഏറേപ്രൊട്ടീന്‍,വൈറ്റമിന്‍ എന്നിവ സസ്യാഹാരങ്ങളില്‍ തന്നെ അടങ്ങിയിരിയ്ക്കുന്നു. രണ്ടര വയസ്സിനു ശേഷം മനുഷ്യനു പാല്‍ ദഹിപ്പിയ്ക്കുന്ന എന്‍സൈം പരിപൂര്‍ണ്ണമായി നഷ്ടപ്പെടുന്നു.ആരോഗ്യകരമായജീവിതത്തിനു അന്യമൃഗങ്ങളുടെപാല്‍വര്‍ജ്ജിയ്ക്കുക.
ReplyDeleteമലമ്പുഴയിലെ യക്ഷിപ്രതിമ കല്യാണി ബ്ലാക്‍ ലേബിള്‍ കുടിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.
ReplyDeleteഇന്നലെച്ചെയ്തോരബദ്ധം മൂഢര്‍ക്കിന്നത്തെയാചാരമാകാം നാളത്തെ പ്രത്യയ ശാസ്ത്രമതാകാം........
ReplyDeleteആശാന്‍